Sunday, August 3, 2025
No menu items!
Homeകായികംഅഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്

അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്

ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 14ന് കോട്ടയം ബേക്കർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഖില കേരള ഇന്റർ സ്കൂൾ ചെസ് ടൂർണമെന്റ് നടത്തുന്നു. 1st റൗണ്ട് മത്സരം ആരംഭിക്കുന്നത് 14 ആം തീയതി രാവിലെ 9.30 Am ന്. മത്സരാർഥികൾ 8.45 Am ന് റിപ്പോർട്ട് ചെയ്യേണ്ടതാണ്. 7 റൗണ്ട് മത്സരങ്ങളുള്ള ടൂർണമെന്റിൽ ഓരോ റൗണ്ടും 15 +5 മിനിറ്റ്സ് എന്ന അടിസ്ഥാനത്തിൽ ആയിരിക്കും നടക്കുക. LP, UP, HS എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം. പോയന്റ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മാനങ്ങൾ. മത്സരം ഒന്നിച്ചാണെങ്കിലും ആൺ lകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 രജിസ്ട്രേഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ. ആകെ 174 സമ്മാനങ്ങൾ, 156 ട്രോഫികൾ, 18 ക്യാഷ് അവാർഡുകൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും E – പാർട്ടിസിപ്പഷൻ സർട്ടിഫിക്കറ്റ്കൾ, 6 സ്‌കൂളുകൾക്ക് ബെസ്റ്റ് പാർട്ടിസിപ്പന്റ്സ് ട്രോഫികൾ. സമ്മാനദാനം 6 PM ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം നിർവഹിക്കും. രജിസ്ട്രേഷൻ ഫീസ് 300/-. ഭക്ഷണം വേണമെങ്കിൽ നോൺ വെജ് രൂപ 150, വെജ് രൂപ 140 അധികം അടക്കേണ്ടിവരും. പങ്കെടുക്കേണ്ടവർ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച്, പേയ്മെന്റ് QR Code സ്കാൻ ചെയ്തോ, കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ Gpay ആയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Gpay നമ്പർ : 9846807104 ഡിസംബർ 11 വൈകിട്ട് അഞ്ചിന് ശേഷം ലഭിക്കുന്ന രജിസ്ട്രേഷനുകൾ സ്വീകരിക്കുന്നതല്ല. രജിസ്ട്രേഷൻ ചെ യ്യുന്നതിനുള്ള ഗൂഗിൾ ഫോം .. https://forms.gle/EYvPURFhQZ3ANkLa6. പത്രസമ്മേളനത്തിൽ ലയൺസ് ഡിസ്ട്രിക് 318 B യുടെ ഗവർണർ MJF ലയൺ ആർ വെങ്കിടാചലം, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി MJF ലയൺ സജീവ് വി.കെ. പ്രോഗ്രാം ജനറൽ കൺവീനർ MJF ലയൺ മധു എം.വി, ഡിസ്ട്രിക്ട് പി ആർ ഓ. ലയൺ എം.പി രമേഷ്കുമാർ എന്നിവർ പങ്കെടുത്തു.

ജനറൽ കൺവീനർ ലയൺ മധു എം വി. Ph: 9447185858

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments