Monday, July 7, 2025
No menu items!
Homeവാർത്തകൾMFC കാർഷികോത്സവം 2025 സമാപനവും; 'സംഘകൃഷിയും സാങ്കേതികവിദ്യയും' പ്രോജക്ടിന്റെ സംസ്ഥാനതല ഉൽഘാടനവും

MFC കാർഷികോത്സവം 2025 സമാപനവും; ‘സംഘകൃഷിയും സാങ്കേതികവിദ്യയും’ പ്രോജക്ടിന്റെ സംസ്ഥാനതല ഉൽഘാടനവും

കുറവിലങ്ങാട് : മദ്ധ്യകേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തിയ കാർഷികോത്സവം 2025 – സമാപന സമ്മേളനം ഉൽഘാടനം ബഹുമാനപ്പെട്ട MP ശ്രീ ശ്രീ ജോസ് കെ മാണി ഉൽഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡോ:സിന്ധുമോൾ ജേക്കബ് ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മദ്ധ്യകേരള ഫാർമർ പ്രൊഡുസർ കമ്പനി നടപ്പാക്കുന്ന “സംഘകൃഷിയും സാങ്കേതികവിദ്യയും”എന്ന പ്രോജക്ടിന്റെ സംസ്ഥാനതല ഉൽഘാടനം ബഹുമാനപ്പെട്ട MP ശ്രീ ശ്രീ ജോസ് കെ മാണിയും, അഡ്വ. മോൻസ് ജോസഫ് എം.എൽ.എ യും സംയുക്തമായി നിർവഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മലാ ജിമ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പിഎം മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീ ജോൺസൻ പുളിക്കീൽ, ശ്രീ പി സി കുര്യൻ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബെൽജി ഇമ്മാനുവേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ജീന സിറിയക്, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സന്ധ്യ വിജയകുമാർ , മദ്ധ്യകേരള ഫാർമർ പ്രൊഡുഡർ കമ്പനി ചെയർമാൻ ജോർജ്ജ് കുളങ്ങര, കമ്പനി കോ ചെയർമാൻ എം.വി. മനോജ്, പ്രസിഡൻ്റ് അജിനായർ, MFC സി.ഇ. ഒ അനിഷ് തോമസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പ്രമുഖ വനിതാ സംരംഭകരായ ശ്രീമതി ബീന ടോം, ശ്രീമതി വിമല അനീഷ്, ശ്രീമതി സീനായ് ജോർജ് ജോസ് പുന്നത്തുറ, യുവ കാർഷിക സംരംഭകൻ ശ്രീ ജോസ്മോൻ ജേക്കബ് എന്നിവരെ അവാർഡ് നൽകി ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments