Saturday, August 2, 2025
No menu items!
Homeവാർത്തകൾഓണ്‍ലൈന്‍ വീസാ തട്ടിപ്പ്: മലയാളികളുടെ മോചനത്തിന് നടപടികൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി...

ഓണ്‍ലൈന്‍ വീസാ തട്ടിപ്പ്: മലയാളികളുടെ മോചനത്തിന് നടപടികൾ സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം∙ ഓണ്‍ലൈന്‍ വീസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍നിന്നു തായ്‌ലൻഡ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ടു സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി പഞ്ചായത്തില്‍ സഫീര്‍, ഷുഹൈബ് എന്നിവരെ മോചിപ്പിക്കാനായി ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസിഡറുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവരെ വിദേശത്ത് എത്തിച്ചതില്‍ ആരോപണ വിധേയരായ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആയതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments