തിരുവനന്തപുരം: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം പാക്കേജുകളിൽ ഗ്രൂപ്പ് ബുക്കിങ് ചെയ്യുന്നവർക്ക് നിശ്ചിത തുക കമ്മീഷൻ നൽകും. മറ്റുള്ളവർക്കൊപ്പം ജീവനക്കാർക്കും പ്രതിഫലത്തിന് അർഹതയുണ്ട്.ശനി, ഞായർ ദിവസങ്ങളിൽ മൊത്തം തുകയുടെ 2.5 ശതമാനമാവും, മറ്റു ദിവസങ്ങളിൽ മൂന്ന് ശതമാനവുമാണ് പ്രതിഫലം. ജീവനക്കാർക്ക് ഓരോ മാസവും കമ്മീഷൻ തുക നൽകും.വിവിധ വിനോദസഞ്ചാര യാത്രകൾക്ക് കെഎസ്ആർടിസി ബസുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്നവരുണ്ട്. ഇത് വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.മാമലകണ്ടവും, ഗവിയും ഉൾപ്പെടെ നിരവധി വനമേഖലകളിൽ സ്വകാര്യ വാഹനങ്ങൾക്കുള്ള നിയന്ത്രണം കെഎസ്ആർടിസിക്ക് ബാധകമല്ല. ഇതിൽ കൂടുതൽ സ്വീകാര്യത വരുത്തുകയാണ് ലക്ഷ്യം.



