മൈനാഗപ്പള്ളി: കറണ്ട് ചാർജ് വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലേക്ക് ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അനിൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ തടത്തിൽ സലിം, മഠത്തിൽ സുബൈർ , ജോൺ മത്തായി , യൂത്ത്കോൺഗ്രസ് നേതാക്കളായ ഉണ്ണി ഇലവിനാൽ , അനുപ് അരവിന്ദ് , നാദിർഷ കാരൂർക്കടവ്, മഞ്ജുഷ, പ്രശാന്ത് പ്രണവം , അനോഷ് , അൻവർ പുത്തൻപുരയിൽ , അനിൽകുമാർ , റോബിൻ ബാബു, അനസ്ഖാൻ , നിസ്സാം, നസീബ് , മുബാറക്ക് , അജ്മൽ , നിയാസ് എന്നിവർ പ്രസംഗിച്ചു.



