ചേരാനല്ലൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക, മാസങ്ങളായി ജീർണിച്ചിരിക്കുന്ന പൊതു ശ്മശാനം ഉടൻ പുതുക്കി പണിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് DYFI ചേരാനല്ലൂർ, ചിറ്റൂർ മേഖല കമ്മിറ്റികൾ സംയുക്തമായി സമരം സംഘടിപ്പിച്ചു. പ്രതിഷേധ സമരവും പ്രതീകാത്മക ചിത കത്തിക്കലും ജില്ലാ ജോയിന്റ് സെക്രട്ടറി സ. അമൽ സോഹൻ ഉദ്ഘാടനം ചെയ്തു.



