Thursday, February 26, 2026
No menu items!
Homeവാർത്തകൾCBI അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ

CBI അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ ജയിൽ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. സിബിഐയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിൽ അടിയന്തര ലിസ്റ്റിംഗിനായി ചീഫ് ജസ്റ്റിസ് മുമ്പാകെ കെജ്രിവാളിന്റെ അഭിഭാഷകൻ പരാമർശിച്ചു. ഇ മെയിൽ അപേക്ഷ പരിശോധിച്ച് തീയതി നിശ്ച്ചയിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു.

ജൂൺ 16നാണ് സിബിഐ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട്, കേസിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് ജാമ്യം നീട്ടിക്കിട്ടാൻ വീണ്ടും ഹർജി നൽകിയെങ്കിലും ഹർജി തള്ളിയതിനെ തുടർന്ന് അദ്ദേഹത്തിന് ജയിലിലേയ്ക്ക് തന്നെ മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ വീണ്ടും ഹർജി നൽകിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments