കായംകുളം: എസ്എൻ ഡി പി യോഗം കായംകുളം യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തി ഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തിവരുന്ന യുവതീ യുവാക്കൾക്കുള്ള വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ 49-ാം മത് ബാച്ച് എസ്.എൻ.ഡി.പി. യൂണിയൻ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്യ്തു. യൂണിയൻ പ്രസിഡൻ്റെ വി.ചന്ദ്രദാസ് അദ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡൻ്റ കോലത്ത് ബാബു, എ .പ്രവീൺ കുമാർ , മഠത്തിൽ ബിജു, പനയ്ക്കൽ ദേവരാജൻ ,മുനമ്പേൽ ബാബു, ജെ.സജിത് കുമാർ, എൻ. ദേവദാസ് ,സംഗം രവി, എൻ . സദാനന്ദൻ, പി.എസ്. ബേബി, സുഷ്മ തങ്കപ്പൻ,ഭാസുരാ മോഹനൻ, സൗദാമിനി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.