ചെങ്ങമനാട്: സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗത്തിലെ ഏറ്റവും വലിയ ശക്തൻതമ്പുരാൻ സ്റ്റാന്റ് ചെളിക്കുഴികളാൽ യാത്രാദുരിതത്തിലായി. നഗരത്തിലെ പ്രധാന സ്റ്റാന്റിലൂടെ ആണ് മുകുന്ദപുരം, ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, ചാലക്കുടി, ഇരിങ്ങാലക്കുട, കുന്നംകുളം, ഗുരുവായൂർ , പാലക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് യാത്രക്കാർ വരുന്നതും പോകുന്നതും. ദിവസവും ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്ന സ്ഥലം. സഞ്ചാര യോഗൃമല്ലാതായിട്ട് മാസങ്ങളായി. ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് ജനങ്ങൾക്ക് പരാതി ഉണ്ട്. ബെസ്സുകളും അപകടപരമായ അവസ്ഥയിൽ ആണ് സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. എത്രയും പെട്ടെന്ന് സ്റ്റാന്റിലെ കുഴികൾ അടച്ച് സഞ്ചാര യോഗൃമാക്കാൻ അതികൃതർ തയ്യാറാകണമെന്ന് ബസ് ഉടമകളും യാത്രക്കാരും ആവശൃപ്പടുന്നു.