എന്തയാർ: ഒലയനാട് ശ്രീ ഗാന്ധി മെമ്മോറിയൽ യു പി സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേള സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും തങ്ങളുടെ വീടുകളിൽ ഉണ്ടാക്കിയ വിഭവങ്ങൾ കൊണ്ടു വന്നാണ് മേള നടത്തിയത്. വിവിധങ്ങളായ ഭക്ഷ്യ വിഭവങ്ങൾ കൊണ്ടു സമൃദ്ധമായിരുന്നു ഭക്ഷ്യ മേള കപ്പയും, ചേനയും, കാന്താരി ചമ്മന്തിയും ഉൾപ്പെടെ പുതു തലമുറയിലെ വിവിധങ്ങളായ ഭക്ഷ്യ വിഭവങ്ങൾ വരെ മേളയിൽ ഉണ്ടായിരുന്നു. മേളയുടെ ഉത്ഘാടനം സ്കൂളിലെ കുട്ടികൾക്ക് ദിവസവും ഭക്ഷണം പാകം ചെയ്തു നൽകുന്ന രാജമ്മ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രേസ് E K സുജ അധ്യക്ഷത വഹിച്ചു.