വലക്കാവ് : ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം സൗജ്ന്യ ആട് നിർമ്മാർജ്ജന യജ്ഞം 2030 ആട് വസന്ത പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിൻ ഒന്നാ ഘട്ടം 2024 ജില്ലാതല ഉദ്ഘാടനം വലക്കാവ് ക്ഷീരവ്യവസായ സഹകരണ സംഘത്തിൽ വെച്ച് നടന്നു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീവിദ്യ രാജേഷ് അദ്ധ്യക്ഷയായിരുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് V. S പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പ്രസിഡൻ്റ് K. R രവി മുഖ്യതിഥിയായിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ജെസ്സി. സി. കാപ്പൻ പദ്ധതി വിശദീകരണം നടത്തി.
നടത്തറ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അഭിലാഷ് , വലക്കാവ് സംഘം പ്രസിഡൻ്റ് ടി കെ ശശികുമാർ എന്നിവർ ആശംസ അറിയിച്ചു. വലക്കാവ് സംഘം സെക്രട്ടറി ആനി , മെമ്പർമാർ , കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മൂർക്കനിക്കര വെറ്ററിനറി സർജൻ ബിന്ദു ബാലകൃഷ്ണൻ നന്ദി പറഞ്ഞു.



