Monday, July 7, 2025
No menu items!
Homeഹരിതംമരങ്ങാട്ടുപിള്ളി കാർഷികോത്സവ് 2024

മരങ്ങാട്ടുപിള്ളി കാർഷികോത്സവ് 2024

മരങ്ങാട്ടുപിള്ളി കാർഷികോത്സവ് 2024 നവംബർ 6,7,8,9 തീയതികളിൽ പ്രൗഢഗംഭീരമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. കർഷകർക്ക് ഒത്തൊരുമിക്കാൻ 4 ദിനങ്ങൾ. 6, 7 തീയതികളിൽ കലാപരിപാടികൾ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും. അതിൽ നിന്നും കമ്മിറ്റി തെരഞ്ഞെടുക്കുന്ന മികച്ച കലാപ്രകടനങ്ങൾ ആണ് കലാസന്ധ്യയിൽ 8 തീയതി വൈകിട്ടും ഒമ്പതാം തീയതി വൈകിട്ടും അരങ്ങേറുന്നത്. മന്ത്രിമാർ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ കലാകായികപ്രതിഭകൾ എന്നിവർ പരിപാടികളിൽ പങ്കെടുക്കും .

നവംബർ എട്ടാം തീയതി നാടുകുന്ന് നിന്ന് ബൈക്ക് റാലിയോട് കൂടി ആരംഭിച്ച് സമ്മേളന നഗരിയിയായ സെ.ഫ്രാൻസിസ് അസീസി പാരിഷ് ഹാളിൽ പതാക ഉയർത്തൽ, ഉദ്ഘാടനസമ്മേളനം എന്നിവ നടക്കും. വിള പ്രദർശനം , വിവിധ സ്റ്റാളുകൾ, എക്സിബിഷൻ കൗണ്ടറുകൾ, പ്രദർശനവിപണനമേള എന്നിവയും ഉദ്ഘാടനം ചെയ്തതിനുശേഷം നടക്കുന്ന കർഷക സെമിനാറിൽ സംസ്ഥാനത്തെ മികച്ച കർഷക വിദഗ്ധനായ പ്രമോദ് മാധവൻ സാർ ക്ലാസ് നയിക്കും. തുടർന്ന് സംവാദം , സൗജന്യ പച്ചക്കറി തൈ വിതരണം, കർഷക സദ്യ, മുതിർന്ന കർഷകരുടെ സംഗമം, നടത്തമത്സരം, അനുഭവങ്ങൾ പങ്കുവെക്കൽ, ഞാറ് നടീൽ,വിവിധ കാറ്റഗറികളിലായി ചേറ്റിൽ ഓട്ട മത്സരം, സൗഹൃദ വടംവലി മത്സരം, കലാസന്ധ്യ എന്നിവ നടക്കും.

രണ്ടാമത്തെ ദിവസം ഒമ്പതാം തീയതി രാവിലെ 8 മുതൽ കിടാരി മത്സരം , പോത്ത്/എരുമ മത്സരം, നാടൻ പശു മത്സരം എന്നിവയും മൃഗസംരക്ഷണ മേഖലയിൽ വരുമാന വർധനവ് എന്ന വിഷയത്തിൽ ഡോ.ഷാജു C K ക്ലാസ് നയിക്കും. ജില്ലാതല കാർഷിക ക്വിസ്, കായിക മത്സരങ്ങൾ, കർഷക സദ്യ , സ്കൂൾ കുട്ടികളുടെ കാർഷിക ക്വിസ് മത്സരം, എന്നിവ നടത്തപ്പെടും. തുടർന്ന് എല്ലാ വാർഡിൽ നിന്നും വർണ്ണാഭമായ ഘോഷയാത്ര സമ്മേളന നഗരിയിലേക്ക് എത്തും. പ്രമുഖർ പങ്കെടുക്കുന്ന സമാപന സമ്മേളനത്തിൽ സംമിശ്രകർഷക അവാർഡ് വിതരണം, സമ്മാനവിതരണം, ആദരിക്കലുകൾ എന്നിവ ഉണ്ടാവും. കൂപ്പൺ നറുക്കെടുപ്പ്, കലാസന്ധ്യ, ആർട്ടിസ്റ്റിക് യോഗപ്രകടനം, ഗാനമേള എന്നിവയോടുകൂടി പരിപാടി അവസാനിക്കും.

കാർഷികോത്സവിൻ്റെ സന്ദേശം എല്ലാ വീടുകളിലേക്കും എത്തിക്കുന്നതിനും പോഷകസമൃദ്ധി മിഷൻ്റെയും ഭാഗമായുള്ള അടുക്കളത്തോട്ട മത്സരത്തിൽ പരമാവധി കുടുംബങ്ങൾ പങ്കെടുക്കുക. വിള മത്സരങ്ങൾ, കലാ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുവാൻ ഈ മാസം 31ആം തിയതി വ്യാഴാഴ്ച 4 മണിക്ക് മുമ്പ് വാർഡ് മെമ്പർ / കൃഷി ഭവനിൽ പേര് രജിസ്റ്റർ ചെയ്യണമന്ന് സംഘാടകർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments