Wednesday, July 9, 2025
No menu items!
Homeവാർത്തകൾഉല്ലാസ് കോവൂരിന് ഭരണിക്കാവിൽ ഉജ്ജ്വല വരവേൽപ്പ്

ഉല്ലാസ് കോവൂരിന് ഭരണിക്കാവിൽ ഉജ്ജ്വല വരവേൽപ്പ്

ശാസ്താംകോട്ട: പിണറായി സർക്കാരിൻ്റെ ക്രിമിനൽ മാഫിയ – ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ യുഡിവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭ മാർച്ചിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ ജയിലിൽ അടയ്ക്കപ്പെട്ട് ദിവസങ്ങൾക്കു ശേഷം ജയിൽ മോചിതനായ ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂരിന് ഭരണിക്കാവിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.യുഡിവൈഎഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്.

കോൺഗ്രസ് ഭവന് സമീപത്തു നിന്നും ആരംഭിച്ച ആഹ്ലാദ പ്രകടനം ടൗൺ ചുറ്റി ട്രാഫിക് ഐലൻ്റിന് സമീപം സമാപിച്ചു.തുടർന്നു നടന്ന യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വൈ.ഷാജഹാൻ ഉദ്ഘാഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഗോകുലം അനിൽ, എസ്.ബഷീർ,ബാബു ഹനീഫ, പി.എസ് അനുതാജ്,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ, സുരേഷ് ചന്ദ്രൻ, ബിജു മനക്കര,ഷാഫി ചെമ്മാത്ത്,മുൻഷീർ ബഷീർ,സജിത്ത് ഉണ്ണിത്താൻ,ദീപ്തി ശ്രാവണം,സിനി വിപിൻ,ജയശ്രീ രമണൻ, ഹരി പുത്തനമ്പലം, ഷെഫീഖ് മൈനാഗപ്പള്ളി, ബീനാകുമാരി എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments