മലപ്പുറം: മലപ്പുറത്തു ഒരാഴ്ച്ചയ്ക്കിടെ 12 പേർക്ക് എച്ച്1എന്‍1 സ്ഥിരീകരിക്കുന്നത്. ഇന്ന് മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് എച്ച്1എന്‍1 രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്തില്‍ യോഗം ചേരും.
രോഗ നിയന്ത്രണത്തിന്റെ ഭാഗമായി മണിമൂളി, മൊടപ്പൊയ്ക, മാമാങ്കര, ഹെല്‍ത്ത് സെന്ററുകളെ ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പും ആശ വര്‍ക്കര്‍മാരും അടങ്ങുന്ന സംയുക്ത ടീം വ്യാഴാഴ്ച്ച ഫീല്‍ഡ് വര്‍ക്ക് നടത്തും. അതേസമയം രോഗവ്യാപന മേഖലയിലുള്ളവരോട് മാസ്‌ക് ധരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ഈ വര്‍ഷം മുപ്പത് കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.



