മലയാളനാടക പ്രസ്ഥാനത്തിന് തനത് ആശയങ്ങളും, പുതുചിന്തകളും ഉണർത്തി അരങ്ങിനെ വിസ്മയിപ്പിച്ച, ഡോ. ചന്ദ്രദാസൻ നാടക പഠനത്തിനുവേണ്ടി സ്വന്തമായി ആലയം നിർമ്മിച്ച് നാടകപ്രവർത്തനം നടത്തി വരുന്നു. ‘റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല‘ എന്ന നാടക സമാഹാരത്തിനാണ് പുരസ്ക്കാരം ലഭിച്ചത്.

കോട്ടയം ജില്ലയിൽ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മണ്ണയ്ക്കനാടാണ് ജന്മദേശം. അമ്പലത്താംകുഴി എ.എൻ അയ്യപ്പൻ പങ്കജാക്ഷി ദമ്പതികളുടെ ഏഴ് മക്കളിൽ മൂത്ത മകനായ ചന്ദ്രദാസ് മണ്ണയ്ക്കനാട് ഗവ.യു പി.സ്ക്കൂൾ, കുറിച്ചിത്താനം ശ്രീകൃഷ്ണ ഹൈസ്ക്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് ,കോട്ടയം സി.എം എസ്. കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ.ചന്ദ്രദാസ് ദേവമാതാ കോളേജ് വിദ്യാർത്ഥിയായിരിക്കെ യൂണിവേഴ്സിറ്റി തലത്തിൽ മികച്ച നടനായി തെരഞ്ഞെടുത്തിരുന്നു.
നാടകരംഗത്തോടൊപ്പം ടി വി സിരീയൽ, ചലച്ചിത്ര മേഖലയിലും സജീവമാണ്. ഹിന്ദി നടൻ ഓംപുരി മലയാളത്തിൽ ആദ്യമായി അഭിനയിച്ച സംവത്സരങ്ങൾ എന്ന സിനിമയുടെ തിരക്കഥ ഡോ.ചന്ദ്രദാസായിരുന്നു. എറണാകുളം നായരമ്പലത്തുള്ള ഇദ്ദേഹത്തിൻ്റെ ‘ലോക്ധർമ്മി നാടകവീട് എന്ന നാടക പരിശീലന കേന്ദ്രത്തിൽ ഒട്ടേറെ പേർ നാടക പഠനത്തിനായി എത്തിച്ചേരുന്നുണ്ട്. സഹോദരൻ തുളസീദാസ് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് മെമ്പറും വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനുമാണ്.



