കരുനാഗപ്പള്ളി: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുണ്ടായ വേലിയേറ്റത്തിലും കടൽക്ഷോഭത്തെയും തുടർന്ന് കൊല്ലം ബീച്ചിൽ പലയിടത്തും വെള്ളം കയറി. ഏറെ ആശങ്കയിലാണ് തീരദേശം. ബീച്ചിലടക്കം ഇത്രയധികം വെള്ളം കയറുന്നത് കുറച്ച് വർഷങ്ങൾ കൂളയിൽ ഇത് ആദ്യമായാണ്. തിരമാലകളുടെ ശക്തിയിൽ ബീച്ചിൽ നിർത്തിയിട്ട മത്സ്യ ബന്ധന യാനങ്ങൾ പുറകോട്ടു മാറിയതോടേ മത്സ്യതൊഴിലാളികൾ ഒന്നടങ്കം ചേർന്ന് വള്ളങ്ങൾ കെട്ടിവലിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി, മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഷെഡിലും വെള്ളം കയറിയതോടെ ഈ ഭാഗം മാലിന്യത്തിലും ചെളിയിലും മുങ്ങി. സുരക്ഷ ജീവനക്കാർ നിരീക്ഷണം ശക്തമാക്കി മിക്കവള്ളങ്ങളും മത്സ്യബന്ധനത്തിന് ഇറങ്ങിയില്ല.
ഓച്ചിറ തിരം : ആലപ്പാട് ഭാഗത്ത് ഏകദേശം 150 ഓളം വീടുകളിൽ വെള്ളം കയറിയതോടെ പലരേയും മാറ്റി പാർപ്പിച്ചു. കടൽഭിത്തി ഇല്ലാത്ത ഭാഗത്താണ് പ്രധാനമായും കടലേറ്റം ഉണ്ടായത് പുലിമുട്ട് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം ആരംഭിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആലപ്പാട്, കൊച്ച് ഓച്ചിറ, ചെറിയഴിക്കൻ, കുഴിത്തുറ മുതലായ പ്രദേശങ്ങളിലാണ് കടലേറ്റം ഏറ്റവും രൂക്ഷമായത്. തീരദേശ റോഡും പിന്നിട്ടാണ് വീടുകളിലേക്ക് വെള്ളം കയറിയത്. ചെറിയഴിക്കൽ ക്ഷേത്രമതിൽ കെട്ടും കടന്ന് തിരകൾ ക്ഷേത്ര വളപ്പിലേക്ക് അടിച്ചു കയറിയത് . ഇവിടെ എത്രയും വേഗം പുലിമുട്ട് നിർമ്മാണം നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്.



