പാലാ ഗാഡലുപ്പെ മാതാ ദൈവാലയത്തിൽ വ്യാഴാഴ്ച (17/10/2024) വചനാഭിഷേക ശുശ്രൂഷയും വിശുദ്ധ കുർബാനയും സൗഖ്യാരാധനയും നടത്തപ്പെടുന്നു. താമരശേരി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോയി ചെറുവട്ടൂർ വചനപ്രഘോഷണം നടത്തും. വികാരി ഫാ. ജോഷി പുതുപ്പറമ്പിൽ, ഫാ.തോമസ് പഴുവകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് ഒന്നര മണി വരെ ശുശ്രൂഷ ഉണ്ടായിരിക്കും.