കൊല്ലം ശക്തികുളങ്ങര സ്വദേശി നാരായണീയം എസ് അരുൺ കുമാർ നമ്പൂതിരി ശബരിമല നിയുക്ത മേൽശാന്തി. ആറ്റുകാൽ മുൻ മേൽശാന്തിയാണ് ഇദ്ദേഹം. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അരുൺ കുമാർ നമ്പൂതിരിക്ക് പുതിയ നിയോഗം ലഭിച്ചത്. രാവിലെ ഉഷ പൂജയ്ക്ക് ശേഷം ആയിരുന്നു നറുക്കെടുപ്പ് നടന്നത്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്.