തിരുവില്വാമല: 2.43 കോടിയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവില്വാമല സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേയും സെക്രട്ടറി അടക്കമുള്ള ജീവനക്കാർക്കെതിരെയും പോലീസ് കേസെടുത്ത സാഹചര്യത്തിൽ ആണ് ബിജെപി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്.
ബിജെപി തിരുവില്വാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷീല പണിക്കർ അധ്യക്ഷത വഹിച്ച സമാപന സമ്മേളനം ബിജെപി തൃശ്ശൂർ ജില്ലാകമ്മിറ്റി പ്രസിഡന്റ് കെകെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ കമ്യൂണിസ്റ്റുകൾക്കും കോൺഗ്രസുകാർക്കും കൊള്ള നടത്താനുള്ള ഇടങ്ങളായി മാറിയിരിക്കുക ആണെന്നും അനീഷ്കുമാർ പറഞ്ഞു.
ബിജെപി ചേലക്കര മണ്ഡലം പ്രസിഡന്റ് പി എസ് കണ്ണൻ ജനറൽ സെക്രട്ടറി മാരായ ടിസി പ്രകാശൻ , കെ ബാലകൃഷ്ണൻ മഹിള മോർച്ച ചേലക്കര മണ്ഡലം പ്രസിഡന്റ് ജിജിമോൾ മഹിള മോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രിയ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഉമേഷ് സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം പികെ മണി നന്ദിയും പറഞ്ഞു.