Sunday, December 21, 2025
No menu items!
Homeവാർത്തകൾനവരാത്രി ഉത്സവത്തിന് ഒരുങ്ങി ഗ്രന്ഥശാലകള്‍; വിജയദശമിയ്ക്ക് വിപുലമായ ചടങ്ങുകള്‍

നവരാത്രി ഉത്സവത്തിന് ഒരുങ്ങി ഗ്രന്ഥശാലകള്‍; വിജയദശമിയ്ക്ക് വിപുലമായ ചടങ്ങുകള്‍

മലയിന്‍കീഴ് : നവരാത്രി ഉത്സവത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങിയതുപോലെ അക്ഷര ദേവത കുടികൊള്ളുന്ന ഗ്രാമീണ ഗ്രന്ഥശാലകളും വിപുലമായ തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും മികവുറ്റ വ്യക്തിത്വങ്ങളാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് മിക്ക ഗ്രന്ഥശാലകളിലും പൂജവയ്പ്പ് നടക്കുന്നത്. കൂടാതെ ഗ്രന്ഥശാലകളില്‍ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളുടെ പേരുകള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്യേണ്ടതുമുണ്ട്. മിക്ക ഗ്രന്ഥശാലകളിലും അക്ഷരതുടക്കം മാത്രമല്ല, കലാ, സംഗീത വിദ്യാരംഭത്തിനും നാന്ദി കുറിക്കുന്നുണ്ട്.

മലയിന്‍കീഴ് ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലയില്‍ വിപുലമായ രീതിയിലാണ് പൂജവയ്പ്പ് മഹോത്സവം നടക്കുന്നത്.

മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയിലെ വിദ്യാരംഭം ഞായറാഴ്ച്ച രാവിലെ 10.30-ന് അധ്യാപിക ശ്രീലക്ഷ്മി എസ്.നായരുടെ നേതൃത്വത്തില്‍ ആരംഭിക്കും. കൂടാതെ വയലിന്‍, ശാസ്ത്രീയസംഗീതം എന്നിവയ്ക്ക് വയലിന്‍ അധ്യാപകനായ എസ്.പ്രവീണ്‍ വിദ്യാരംഭം കുറിക്കും.

മണപ്പുറം ഗ്രാമസ്വരാജ് ഗ്രന്ഥാലയത്തിലെ വിദ്യാരംഭപരിപാടികള്‍ ഞായറാഴ്ച രാവിലെ 8-മണിക്ക് നടക്കും. ആരോഗ്യവകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.വി.മോഹനന്‍നായര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. എസ്.ശിവപ്രസാദ്, എസ്.ഒ.രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ഒറ്റശേഖരമംഗലം വാളിക്കോട് ഗ്രാമീണ കര്‍ഷക വായനശാലയില്‍ കര്‍ഷക അവാര്‍ഡ് വിതരണവും വിദ്യാരംഭവും ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കും. ബ്ലോക്ക് പ്രസിഡന്റ് താണുപിള്ള പരിപാടി ഉദ്ഘാടനം ചെയ്യും. മികച്ച കര്‍ഷകനായി തെരഞ്ഞെടുത്ത വാളിക്കോട് മനുഭവനില്‍ കെ.മണിയനെ പരിപാടിയില്‍ പുരസ്‌ക്കാരം നല്‍കി ആദരിക്കും.

വീരണകാവ് മൈലോട്ടുമൂഴി മുതിയാവിള ജനതാഗ്രന്ഥശാലയിലെ പുസ്തകപൂജ ഇന്ന് വൈകിട്ട് നടക്കും. വിജയദശമിദിനത്തില്‍ രാവിലെ 7.30-ന് ഡോ.പരുത്തിപ്പള്ളി കൃഷ്ണന്‍കുട്ടി കുട്ടികള്‍ക്ക് ഹരിശ്രീകുറിക്കും. തുടര്‍ന്ന് നടക്കുന്ന അക്ഷരസൗഹൃദ സദസ് ഗ്രാമപഞ്ചായത്തംഗം കെ.ആര്‍.അജിത ഉദ്ഘാടനം ചെയ്യും.

കാട്ടാക്കട മിനി നഗര്‍ എം.സി.എ ഗ്രന്ഥശാലയിലെ വിദ്യാരംഭചടങ്ങുകള്‍ ഞായറാഴ്ച രാവിലെ 8-ന് ആരംഭിക്കും. ഡോ.പരുത്തിപ്പള്ളി കൃഷ്ണന്‍കുട്ടി കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കും.

കാട്ടാക്കട മംഗലയ്ക്കല്‍ നേതാജി ഗ്രന്ഥശാലയിലെ വിജയദശമി ആഘോഷം ഞായറാഴ്ച 8.30-ന് നടക്കും. റിട്ട.പ്രഥമാധ്യാപിക സി.ശോഭന കുരുന്നുകളെ അക്ഷരമെഴുതിക്കും. കൂടാതെ കാവ്യ ഡാന്‍സ് അക്കാഡമിയിലെ പുതിയ ബാച്ചിന്റെ പ്രവര്‍ത്തനം ഉച്ചയ്ക്ക് 2-മണിക്ക് ആരംഭിക്കും.

കണ്ടല പബ്ലിക് ലൈബ്രറിയിലെ പൂജവയ്പ്പും വിദ്യാരംഭവും ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. ഞായറാഴ്ച രാവിലെ 8.30-ന് വിദ്യാരംഭചടങ്ങുകള്‍ ഉണ്ടായിരിക്കും.

കൊല്ലോട് കോട്ടപ്പുറ ജ്ഞാനപ്രദായിനി ഗ്രന്ഥഥാലയിലെ വിദ്യാരംഭ ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ 8-മണിമുതല്‍ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments