സംസ്ഥാന സർക്കാരിന്റെ റവന്യു വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ദുരന്തനിവാരണത്തിൽ ദ്വിവത്സര എം.ബി.എ കോഴ്സിന്റെ 2024-26 അധ്യയന വർഷത്തേക്ക് അപേക്ഷിക്കുവാനുള്ള തീയതി ഒക്ടോബർ 23 വരെ നീട്ടിയതായി ഐ.എൽ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. അർഹതയുള്ള വിദ്യാർഥികൾക്ക് ildm.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകർക്ക് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദം ഉണ്ടായിരിക്കണം. സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 14, 19, 23 തീയതികളിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 8547610005 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ് അപേക്ഷകൾ നൽകാവുന്നതാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ എം.ബി.എ കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി
RELATED ARTICLES



