തിരുവല്ല: മങ്ങുന്ന കാഴ്ചയ്ക്ക് കണ്ണട പരിഹാരമാണെന്ന കാലത്തോട് വിട പറഞ്ഞ് ആയുർവേദ ചികിത്സാ വിധിയിലൂടെ കണ്ണടയില്ലാതെ തെളിമായാർന്ന കാഴ്ച യൊരുക്കി സുദർശനം നേത്ര ചികിത്സാലയം.
ആയുർവേദ ഗ്രന്ഥങ്ങളിലൂടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ഫിസീഷ്യൻ ഡോ. ബി.ജി.ഗോകുലൻ ആണ് ഈ ചികിത്സ സമ്പ്രദായം ആവിഷ്കരിച്ചത്. ലേസി ഐ എന്ന ഒരു കണ്ണിന്റെ കാഴ്ചക്കുറവിന് മിക്കവാറും കണ്ണട പരിഹാരമായി നിർദ്ദേശിക്കാറുണ്ടെങ്കിലും പൂർണമായും പരിഹാരം ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. കണ്ണിന്റെ ഫോക്കസ് നേരെ ആക്കുന്നതിന് സാധിക്കാതെ വരുകയും കാഴ്ചവൈകല്യം ജീവിതകാലം വരെ നിലനിൽക്കുകയും തലവേദന പരിഹാരമില്ലാതെ തുടരുന്നു എന്നതാണ് ഇതിന്റെ ഒരു ദുരവസ്ഥ.
എന്നാൽ തിരുവല്ല സുദർശനം നേത്ര ചികിത്സാലയം ആയുർവേദ വിധിയിലൂടെ കണ്ണട ഒഴിവാക്കി തെളിമയാർന്ന കാഴ്ചയൊരുക്കി നല്കുന്നു എന്നതാണ് അനുഭവസ്ഥർ പറയുന്നത്. പ്രായമായവർ പോലും സുദർശനത്തിലെ ഈ വൈശിഷ്യ ചികിത്സ രീതിയിലൂടെ തെളിമയാർന്ന കാഴ്ച വീണ്ടെടുക്കുന്നു.
സവിശേഷ വാർത്തകൾ തേടി മലയാളം ടൈംസ് ന്യൂസ് ടീം തിരുവല്ല സുദർശനം നേത്ര ചികിത്സാലയത്തിൽ എത്തിയപ്പോൾ സ്വന്തം കുടുംബത്തിൽ ചികിത്സയിൽ കഴിയുന്ന സംതൃപ്തിയോടുള്ള രോഗികളെയാണ് കാണാൻ സാധിച്ചത്.
തിരുവല്ല സുദർശനം ” കേവലമൊരു സ്വകാര്യ സംരംഭമല്ല മറിച്ച് ഒരു പിടി ആയുർവേദ സ്നേഹികളുടേയും ശാസ്ത്രജ്ഞരുടേയും, ജീവകാരുണ്യ പ്രവർത്തകരുടേയും കൂട്ടായ ചിന്തയിൽ 1980 കളുടെ മദ്ധ്യത്തിൽ ഉരുത്തിരിഞ്ഞ ഒരാശയത്തിന്റെ ഒരു ഭാഗം ആണ്.
എട്ട് അംഗങ്ങൾ ഉള്ള – അഷ്ടാംഗായുർവേദത്തിലെ ഓരോ ശാഖകളേയും പുരാതന മേന്മയിലേക്ക് തിരികേ വളർത്തിയെടുക്കുക എന്ന ബൃഹത്തായ സ്വപ്നത്തിന്റെ ഭാഗമാണ് സുദർശനം. കായ, ബാല, ഗ്രഹ, ഊർദ്ധ്വാംഗ, ശല്യ ദംഷ്ട്ര, ജരാ ചികിത്സകളടങ്ങിയ 8 വിഭാഗങ്ങളിൽ ഊർദ്ധ്വാoഗ വിഭാഗത്തിൽ ഉപ വിഭാഗമാണ് നേത്രചികിത്സ – ശലാക – ശസ്ത്രം കൊണ്ട് ക്രിയകൾ ചെയ്യുന്ന എന്ന അർത്ഥത്തിൽ – ശാലാക്യ തന്ത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. 5000ൽപരം വർഷങ്ങളുടെ ശ്രേഷ്ഠമായ ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വത്തിലൂടെ ആണ് ആയുർവേദ ത്തിന്റെ പ്രയാണം എന്നത് അഭിമാനാർഹമാണെന്ന് സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസീഷ്യൻ ഡോ. ബി.ജി.ഗോകുലൻ മലയാളം ടൈംസിനോട് അഭിപ്രായപ്പെട്ടു.
ഭാരതീയ സംസ്കൃതിയുടെ തനതായ ആയുർവേദ വിധിയിലൂടെ ചികിത്സ രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഡോ. ബി.ജി.ഗോകുലൻ തന്റെ മുന്നോട്ടുള്ള ഓരോ ചുവടിനും കാരണക്കാർ തന്റെ ഗുരുക്കന്മാർ ആണെന്ന് സാക്ഷ്യപ്പെടുത്തുന്നു.



