Sunday, February 15, 2026
No menu items!
Homeവാർത്തകൾഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ; മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ; മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്

ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ പട്ടിക പുറത്തുവിട്ട് ഫോബ്‌സ് ഇന്ത്യ. 108 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 893,760 കോടി രൂപ) ആസ്തിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

116 ബില്ല്യണ്‍ ഡോളറിന്റെ സമ്പത്തുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ചെയര്‍പേഴ്‌സണായ സാവിത്രി ജിന്‍ഡാല്‍ ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 43.7 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് അവര്‍ക്കുള്ളത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത കൂടിയാണ് അവര്‍. 40.2 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി വ്യവസായി ശിവ് നാഡാര്‍ ആണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.

ദിലീപ് സാംഗ്‌വി(32.4 ബില്ല്യണ്‍ ഡോളര്‍), രാധാകൃഷ്ണന്‍ ദമാനി(31.5 ബില്ല്യണ്‍ ഡോളര്‍), സുനില്‍ മിത്തല്‍(30.7 ബില്ല്യണ്‍ ഡോളർ), കുമാര്‍ ബിര്‍ള(24.8 ബില്ല്യണ്‍ ഡോളര്‍), സൈറസ് പൂനവാല(24.5 ബില്ല്യണ്‍ ഡോളര്‍), ബജാജ് കുടുംബം(23.4 ബില്ല്യണ്‍ ഡോളര്‍) എന്നിവയാണ് ആദ്യ പത്ത് സ്ഥാനത്തുള്ള മറ്റുള്ളവര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments