തിരുവനന്തപുരം: ഇന്നലെയായിരുന്നു ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ്. ഓണം ബമ്പറിലെ 25 കോടി ഒന്നാം സമ്മാനം നേടിയത് ഭാഗ്യശാലി കർണാടക പാണ്ഡ്യപുര സ്വദേശിയായ അൽത്താഫാണ്. കർണാടകയിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന അൽത്താഫ് വയനാട്ടിൽ ബന്ധുവീട്ടിലെത്തിയ സമയത്താണ് ടിക്കറ്റെടുത്തത്.
25 കോടി അടിക്കുന്ന ഒരാള്‍ക്ക് ആ തുക മുഴുവനായും കയ്യില്‍ കിട്ടില്ല. ഓണം ബമ്പര്‍ തുക എന്ന് മാത്രമല്ല ദിവസേന ഉള്ള ലോട്ടറികളിലായാലും സമ്മാനത്തുക മുഴുവനായും ഭാഗ്യശാലികളുടെ കയ്യില്‍ കിട്ടില്ല. നികുതി കഴിച്ചുള്ള തുകയെ സമ്മാനാര്‍ഹന് കിട്ടൂ. ഓണം ബമ്പറിന്‍റെ കാര്യത്തില്‍, 25 കോടിയില്‍ 12 കോടിയോളം രൂപയാണ് ഭാഗ്യവാന് കിട്ടുക. 25 കോടി വരുന്നതും പോകുന്നതും ഇങ്ങനെ. തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി സമ്മാന നികുതി 30 ശതമാനം: 6.75 കോടി ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി)



