കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല ഒക്ടോബര്‍ 11 നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
പുതിയ പരീക്ഷാ തീയതികള്‍ ചുവടെ
നാലാംസെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എം.എസ്.ഡബ്ല്യു, എംടിഎ, എംടിടിഎം, എംഎച്ച്എം, എംഎംഎച്ച് (സിഎസ്എസ്) (2018 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2015 മുതല്‍ 2027 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) -ഒക്ടോബര്‍ 25.
അഞ്ചാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന്‍ റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) -ഒക്ടോബര്‍ 18.
മോഡല്‍ രണ്ട് ബിഎ, ബിഎസ്സി, ബികോം (1998 മുതല്‍ 2008 വരെ അഡ്മിഷനുകള്‍ സ്പെഷ്യല്‍ മെഴ്സി ചാന്‍സ്, അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് 2018) – ഒക്ടോബര്‍ 16.
മൂന്നാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം 2023 അഡ്മിഷന്‍ റെഗുലര്‍, 2021,2022 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി), (എംഎച്ച്ആര്‍എം 2020 അഡ്മിഷന്‍ സപ്ലിമെന്‍ററി, 2019 ആദ്യ മെഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്സി ചാന്‍സ്) – ഒക്ടോബര്‍ 28.