കോഴിക്കോട്: തിരുവമ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ബസിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമം നടത്തുകയാണ്.
തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് അറിയുന്നത്. ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്.



