Monday, March 23, 2026
No menu items!
Homeവാർത്തകൾപ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റിൽ കൊച്ചിയിൽ

പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2025 ആഗസ്റ്റിൽ കൊച്ചിയിൽ

കൊച്ചി: നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള 1600ൽ പരം മല യാളികൾ പങ്കെടുക്കുന്ന ഗ്ലോബൽ മലയാളി ഫെസ്‌റ്റിവൽ 2025 ആഗസ്റ്റ് 14, 15, 16 തീയതികളിൽ കൊച്ചിയിൽ നടക്കും. ഒമ്പത് പ്രവർത്തനമേഖലകളിൽ നിന്നായി ഗ്ലോബൽ മലയാളി രത്ന പുരസ്കാര ദാനവും ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരവും കേരള വ്യവസായ നിക്ഷേപക മേളയുമടക്കം ആകർഷകമായ കലാപരിപാടികളുമാണ് മൂന്നുദിവസത്തെ സമ്മേളനത്തിൽ ഒരുക്കിയിട്ടുള്ളത്.

ഗ്ലോബൽ മലയാളി സൗന്ദര്യ മത്സരത്തിൽ ഏത് രാജ്യത്ത് നിന്നുമുള്ള മലയാളി സുന്ദരികൾക്കും പങ്കെടുക്കാവുന്നതാണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന പരേഡ്, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള മലയാളി സമൂഹത്തിന്റെ കെട്ടുറപ്പ് വർദ്ധിപ്പിക്കാനും കേരളത്തിലെ, സാമൂഹ്യ സാമ്പത്തിക നിക്ഷേപകരംഗങ്ങളിൽ പ്രവാസി മലയാളികളുടെ സംഭാവന വർ ദ്ധിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഗ്ലോബൽ മലയാളി ഫെസ്‌റ്റിവൽ നടത്തുന്നത്.

ആദ്യം രജിസ്‌റ്റർ ചെയ്യുന്നവർക്കായിരിക്കും പരിപാടിയിൽ പങ്കെടുക്കാൻ മുൻഗണന. ഗ്ലോബൽ മലയാളി ഫെസ്‌റ്റിവലിനോട് അനുബന്ധിച്ച് കേരള വ്യവസായ നിക്ഷേപക മേള, കൊച്ചിക്കായലിലെ പ്രത്യേക വള്ളംകളി എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments