കൊച്ചി: ചാവറ കൾച്ചറൽ സെന്ററും പെറ്റൽസ് ഗ്ലോബ് ഫൗണ്ടേഷനും ഭാരത് തരംഗും ചേർന്ന് സംഘടിപ്പിച്ച ഗാനസന്ധ്യ ഹൃദ്യാനുഭവമായി. വയോജനങ്ങളും കുട്ടികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനായുള്ള ഗ്രാൻഡ് കണക്ട് പരിപാടിയുടെ ഭാഗമായാണ് ചാവറ കൾച്ചറൽ സെന്ററിൽ പരിപാടി നടന്നത്.
ബുൾബുൾ തരംഗ് കച്ചേരി, സംഗീതസന്ധ്യ എന്നിവ അരങ്ങേറി. തബല വാദകൻ മാസ്റ്റർ ആർജിത്, മുതിർന്ന ഗിറ്റാറിസ്റ്റ് ശങ്കർ ഡൂൺ എന്നിവരെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എറണാകുളം പ്രസിഡന്റ് ഡി.ബി. ബിനു ഉപഹാരം നൽകി ആദരിച്ചു. തേവര സർക്കാർ ഓൾഡ് ഏജ് ചാവറ കൾച്ചറൽസെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, പെറ്റൽസ് ഗ്ലോബ് ചീഫ് കോ-ഓർഡിനേറ്റർ സനു സത്യൻ എന്നിവർ സംസാരിച്ചു.