കോളറ, കടുത്ത പനി, ശ്വാസകോശ അണുബാധ, മലേറിയ എന്നിവയുടെ ചികിത്സക്ക് വ്യാപകമായി ഉപയോഗിക്കുന്ന ടെട്രാസൈക്ലിൻ ഗുളിക പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഫാർമാക്കോപ്പിയ കമ്മീഷൻ്റ മുന്നറിയിപ്പ്.
വിവിധ തരം ത്വക്ക് രോഗങ്ങൾക്കും മരണത്തിനും ഈ മരുന്ന് കാരണമാക്കുമെന്നും. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഈ മരുന്ന് ഉപയോഗിക്കാവു എന്നും, 12 വയസ്സിൽ താഴെയുള്ളവർക്കും, ഗർഭിണികൾക്കും ടെട്രാസൈക്ലിൻ നിർദ്ദേശിക്കാറില്ല തുടങ്ങിയവയെല്ലാം ഐ പി സി യുടെ പ്രസ്താവനയിൽ ഉണ്ട്.



