തിരുവനന്തപുരം : തിരുവനന്തപുരത്ത് കോളറ സ്ഥിരികരിച്ചു. ശ്രീ കാരുണ്യ മിഷന്‍ ചാരിറ്റി സൊസൈറ്റിയിലെ പത്തു വയസുകരനായ അന്തേവാസിക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഹോസ്റ്റലില്‍ കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. പത്തു വയസുകാരന്റെ് ആരോഗ്യനില തൃപ്തികരമാണ്. ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.
അതേസമയം കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ അടക്കം പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ മരണകാരണം കോളറയാണോ എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒൻമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.