കേരളാ കോൺഗ്രസ് പാർട്ടിയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ജന്മദിന സമ്മേളനവും ഒക്ടോബർ 9-ാം തീയതി കോട്ടയത്ത് നടക്കും. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് 9-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അങ്കണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പതാക ഉയർത്തും. തുടർന്ന് നടക്കുന്ന സമ്മേളനം ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും.
1964 ഒക്ടോബർ 9-ാം തീയതി രൂപീകൃതമായ കേരളാ കോൺഗ്രസ് പാർട്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷ പരിപാടികൾ സമ്മേളത്തിൽ പ്രഖ്യാപിക്കും. പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.
60-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പാർട്ടിയുടെ ജില്ലാ, നിയോജകമണ്ഡലം, മണ്ഡലം ആസ്ഥാനങ്ങളിൽ പാർട്ടി പതാക ഉയർത്തിയും സമ്മേളനങ്ങൾ നടത്തിയും ആചരിക്കുമെന്ന് സെക്രട്ടറി ജനറൽ അഡ്വ.ജോയി ഏബ്രഹാം അറിയിച്ചു.



