കേരള പത്രപ്രവർത്തക യൂണിയൻ അറുപതാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വിളംബര സന്ധ്യ നാളെ നടക്കും. വൈകിട്ട് 6.45 ന് രാജേന്ദ്ര മൈതാനത്തിന് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 60 മൺചിരാതുകൾ തെളിയിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആദ്യ ദീപം തെളിയിക്കും. രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.



