തിരുവല്ല : ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളും, അതോടൊപ്പം നടത്തിവരുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും 3 മുതല്‍ 13 വരെ ക്ഷേത്രസന്നിധിയില്‍ നടക്കും. പന്തളം ഗോപകുമാര്‍, കോന്നിയൂര്‍ ശശിധരന്‍നായര്‍ എന്നിവരാണ് യജ്ഞാചാര്യന്മാര്‍. ഇന്ന് വൈകിട്ട് ക്ഷേത്രസന്നിധിയില്‍ നടക്കുന്ന ചടങ്ങില്‍ പത്തനംതിട്ട ഡി.വൈ.എസ്.പി. എസ്. നന്ദകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്‍റ് പ്രവീണ്‍ പ്ലാവറ അധ്യക്ഷത വഹിക്കും. തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട് ഭദ്രദീപം തെളിയിക്കും. പഞ്ചായത്ത് പ്രസിഡന്‍റ് പ്രീജ പി. നായര്‍, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീധരശര്‍മ്മ, അസി. കമ്മീഷണര്‍ ആര്‍. രേവതി, അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ സുനില്‍ പി., ഉപദേശകസമിതി സെക്രട്ടറി അജേഷ് കോയിക്കല്‍, ഉപദേശകസമിതി കമ്മിറ്റി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
യജ്ഞവേദിയില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകള്‍, പ്രഭാഷണം ഉച്ചയ്ക്ക് അന്നദാനം എന്നിവ നടക്കും.
ഒന്നാം ദിവസം 4ന് രാവിലെ 11 ന് രുദ്രാഭിഷേകം, രാത്രി 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 5ന് രാവിലെ നവാക്ഷരിഹോമം, രാത്രി 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 6ന് രാവിലെ 10 മുതല്‍ നവഗ്രഹപൂജ, രാത്രി 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 7ന് വൈകിട്ട് സര്‍വ്വൈശ്വര്യപൂജ, രാത്രി 7 മുതല്‍ തിരുവാതിര, 8 മുതല്‍ ഭജന്‍സ്, 8ന് വൈകിട്ട് 5ന് വിദ്യാഗോപാല സമൂഹാര്‍ച്ചന, രാത്രി 8 മുതല്‍ നൃത്തനൃത്യങ്ങള്‍, 9ന് രാവിലെ ധാരാപൂജ, രാത്രി 8 മുതല്‍ കരോക്കെ ഗാനമേള, 10ന് വൈകിട്ട് 5.30ന് പൂജവയ്പ്പ്, രാത്രി 8 മുതല്‍ ഭക്തിനാദാര്‍ച്ചന, 11ന് രാവിലെ 9ന് മൃത്യുജ്ഞയഹോമം, രാത്രി 8 മുതല്‍ നൃത്തനൃത്യങ്ങള്‍, യജ്ഞ സമാപന ദിവമസമായ 12ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7 മുതല്‍ കൈകൊട്ടിക്കളി, രാത്രി 8 മുതല്‍ ഗാനമേള. 13ന് രാവിലെ 7ന് പൂജയെടുപ്പ്, 7.30 മുതല്‍ വിദ്യാരംഭം.