വയോജന ദിനാചരണത്തിന്റെ ഭാഗമായി കിഴക്കേക്കര വിജ്ഞാന പ്രദായിനി ഗ്രന്ഥശാല കടപ്പ തെക്ക് കല്ലുംപുറത്ത് കിഴക്കതിൽ ശ്രീമതി അന്നമ്മ തോമസിനെ വസതിയിൽ എത്തി ആദരിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ശ്രീ. കെ.പി.ദിനേശ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് റ്റി.കെ.എബ്രഹാം വൈദ്യൻ, സെക്രട്ടറി കാട്ടുവിള ഗോപാലകൃഷ്ണപിള്ള ജോയിന്റ് സെക്രട്ടറി കോശി സഖറിയ ,വനിതാ വേദി വൈസ് പ്രസിഡന്റ് ആനിയമ്മ മാത്യു, റ്റി. എബ്രഹാം വൈദ്യൻ, കോശി ജോർജ്, തോമസ് വൈദ്യൻ, ലീലാമ്മ എബ്രഹാം. ലൈബ്രേറിയൻ സന്തോഷ് എന്നിവർ നേതൃത്വം നല്കി.