ടിവിപുരം: മാലിന്യമുക്തം നവകേരളം രണ്ടാംഘട്ട പ്രവർത്തനങ്ങളിലേർപ്പെട്ട ടിവിപുരം പഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു. ടിവിപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജിഷാജിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സി.കെ. ആശ ഹരിതകർമ്മസേനാംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ശ്രീകുമാർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.