കോട്ടയം: എം.ജി സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ഇന്‍ലാന്‍ഡ് വെസ്സല്‍ ക്രൂ സര്ട്ടിഫിക്കേഷന് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസുകള്‍ ഒക്ടോബര്‍ 20ന് ആരംഭിക്കും. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധിയില്ല. വിശദ വിവരങ്ങള്‍ https://sts.mgu.ac.in/ എന്ന ലിങ്കില്‍. ഫോണ്‍: 94477 23704.
എം.ബി.എ അസിസ്റ്റന്റ് പ്രോഗ്രാം കോഓഡിനേറ്റര്കോട്ടയം സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജുക്കേഷനില്‍ (സി.ഡി.ഒ.ഇ) ഓണ്‍ലൈന്‍ എം.ബി.എ പ്രോഗ്രാമിന്റെ അസിസ്റ്റന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ തസ്തികയില്‍ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സംവരണം ചെയ്യപ്പെട്ട ഒഴിവിലേക്ക് പുനര്വിജ്ഞാപനപ്രകാരം എല്ലാ വിഭാഗങ്ങളിലുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. 50 ശതമാനം മാര്‍ക്കോടെ എം.ബി.എയും യു.ജി.സി നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡിയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരല്ലാത്തവര്ക്ക് എം.ബി.എക്ക് 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. പ്രായപരിധി 2024 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.