കാഞ്ഞിരപ്പള്ളി: സ്വരുമ പാലിയേറ്റിവ് കെയർ ക്ലിനിക്കിന്റെ കമ്മ്യൂണിറ്റി സൈക്യാട്രി വിഭാഗത്തിൻറെ ഭാഗമായി നടത്തുന്ന സൗജന്യ സൈക്യാട്രി OP ഈ വ്യാഴാഴ്ച ( 03/10/24) നടക്കും. രാവിലെ 10 AM മുതൽ 2.00 PM വരെ ആണ് OP നടത്തപ്പെടുന്നത്. OP യിൽ സ്വരുമയുടെ സൈക്യാട്രിസ്റ്റ് Dr. പാർവ്വതി R.S MBBS ,MD, DNB (Psychiatry) യുടെ സേവനം ലഭ്യമാണ്.
ഡോക്റ്റർ കൺസൾട്ടേഷൻ , സൈക്കോളജിക്കൽ കൗൺസലിംഗ് , മരുന്നുകൾ എന്നീ സേവനങ്ങൾ സൗജന്യമായി നൽകുന്നു.
ആർക്കെങ്കിലും ഈ സേവനം ആവശ്യമുണ്ടെങ്കിൽ ഈ ബുധനാഴ്ച വൈകുന്നേരം 6 മണി വരെയുള്ള സമയത്ത് 8111928361 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്ത ശേഷം OP ക്ക് വരാവുന്നതാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ OP ക്ക് പ്രവേശനം ഉണ്ടാവുകയുള്ളു.



