Monday, March 23, 2026
No menu items!
Homeവാർത്തകൾട്രഷറിയിൽ നിന്ന് ഇന്ന് ഉച്ചവരെ പണം പിൻവലിക്കാൻ തടസ്സം വന്നേക്കും

ട്രഷറിയിൽ നിന്ന് ഇന്ന് ഉച്ചവരെ പണം പിൻവലിക്കാൻ തടസ്സം വന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിൻവലിക്കുന്നതിനു തടസ്സം നേരിടും. അർധ വാർഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവൻ ബാങ്കുകളിലേക്കു മാറ്റിയിരുന്നു. ഇന്നു രാവിലെ പണം തിരിച്ചെടുത്ത ശേഷമേ ട്രഷറികളിൽ പണം വിതരണം ചെയ്യാനാകൂ.

ഇതനുസരിച്ച് ഇടപാടുകൾ വൈകും. ഈ മാസത്തെ സർവീസ് പെൻഷൻ വിതരണം ഇന്നാണ് ആരംഭിക്കുന്നത്. രാവിലെ പതിനൊന്നിനെങ്കിലും പെൻഷൻ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് ട്രഷറി ഡയറക്ട‌റേറ്റ് അറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments