Wednesday, August 6, 2025
No menu items!
Homeവാർത്തകൾകാഴ്ചപരിമിതര്‍ക്ക് വായനാവസന്തം തീര്‍ത്ത് ശബ്ദദാനക്യാമ്പ്ചിത്രം

കാഴ്ചപരിമിതര്‍ക്ക് വായനാവസന്തം തീര്‍ത്ത് ശബ്ദദാനക്യാമ്പ്ചിത്രം

മലയിന്‍കീഴ്: നേത്രദാനം, അവയവദാനം, രക്തദാനം എന്നീ സുപരിചിത പദങ്ങളോടൊപ്പം ഇടംപിടിക്കുകയാണ് ശബ്ദദാനവും. കാഴ്ചയില്ലാത്തവര്‍ക്കും കാഴ്ചപരിമിതി ഉളളവര്‍ക്കും പുസ്തകങ്ങള്‍ ഇനി കേട്ട് ആസ്വദിക്കാം. അത്തരത്തില്‍ ഒരു മഹത്തായ സംരംഭത്തിന് തുടക്കം കുറിക്കുകയാണ് മലയിന്‍കീഴ് മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാല. പുസ്തകം ഏതുമാകട്ടെ, ഗ്രന്ഥകാരന്‍ ആരുമാകട്ടെ, പുസ്തകത്തിന്റെ പുറംചട്ട മുതല്‍ അവസാനപേജുവരെ ഭാവം നഷ്ടപ്പെടുത്താതെ കാഴ്ചപരിമിതര്‍ക്ക് ശ്രവ്യതയുടെ നവ്യാനുഭവം പകര്‍ന്നുകൊണ്ട് ശബ്ദത്തിലൂടെ ആസ്വദിക്കാം. കേവലമായ ഒരു വായനയല്ല ശബ്ദദാനം. നേരേ മറിച്ച് രചനയുടെ സവിശേഷതകളും കഥാപാത്രങ്ങളുടെ പ്രത്യേകതകളും സ്ഥലകാലവര്‍ണ്ണനകളും ഒക്കെ അതേപടി ഒപ്പിയെടുക്കുന്ന ഒരു സമഗ്രവായന.

മലയിന്‍കീഴ് മച്ചേല്‍ യുവജനസമാജം ഗ്രന്ഥശാലയില്‍ നടന്ന ശബ്ദദാനപരിപാടി ജില്ലാ ക്ഷേമകാര്യഅധ്യക്ഷന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ചടങ്ങില്‍ എന്‍.സജീവ്, വാസുദേവന്‍നായര്‍, ദിലീപ് കുമാര്‍, പ്രിയാശ്യാം, ഷെല്ലിവൈഗ, ശ്രീജ.ആര്‍.എസ്, രാജേന്ദ്രന്‍ ശിവഗംഗ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments