ശാസ്താംകോട്ട: തണ്ണീർതട സംരക്ഷണ നിയമം അനുസരിച്ച് ശാസ്താംകോട്ട ശുദ്ധജല തടാകം സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാനസർക്കാരുകൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മഹിള കോൺഗ്രസ്സ് ശാസ്താംകോട്ട ബ്ലോക്ക് സാഹസ് ക്യാമ്പ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശാസ്താംകോട്ട ശുദ്ധജല തടാക സംരക്ഷണത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ അട്ടിമറിച്ച് തടാക സംരക്ഷണമെന്ന ലക്ഷ്യം ഇല്ലാതാക്കുകയാണ് പിന്നീട് എൽ.ഡി.എഫ് സർക്കാർ ചെയ്തത്.
കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിസന്റ് എസ്.ബീന കുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫേബാസുദർശൻ മുഖ്യപ്രഭാഷണം നടത്തി. ഐ.ടി.യു.സി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി, കെ.പി.സി.സി കലാസാഹിതി ജില്ലാ പ്രസിഡന്റ് എബി പാപച്ചൻ എന്നിവർ ക്ലാസ്സ് നയിച്ചു. കെ.പി.സി.സി അംഗം എം.വി.ശശികുമാരൻ നായർ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, മഹിള കോൺഗ്രസ്സ് ജില്ലാ ഭാരവാഹികളായ ശോഭ പ്രശാന്ത്,ഷീജ രാധാകൃഷ്ണൻ , അസൂറ ബീവി, ജയശ്രീ രമണൻ , ദുലാരി , ജയശ്രീപവിത്രേശ്വരം, ഷീജ ഭാസ്ക്കര, പി.ആർ. ബിജു,എം.വൈ. നിസാർ ,ഗോപൻ പെരുവേലിക്കര, സൈറസ് പോൾ, പ്രഭാ സത്യൻ, അനില അനി ലാസർ , നൂർ ജഹാൻ ഇബാഹിം, രാജി രാമചന്ദ്രൻ , അംബുജാക്ഷിയമ്മ, സിന്ധു പ്രസാദ്, ജലജ തുടങ്ങിയവർ പ്രസംഗിച്ചു.



