Monday, March 16, 2026
No menu items!
Homeവാർത്തകൾവിശപ്പകറ്റാൻ കാരുണ്യത്തിന്റെ കരങ്ങളുമായി സൗജന്യ ഉച്ചഭക്ഷണവിതരണം; പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡെൻസ് അസോസിയേഷൻ

വിശപ്പകറ്റാൻ കാരുണ്യത്തിന്റെ കരങ്ങളുമായി സൗജന്യ ഉച്ചഭക്ഷണവിതരണം; പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡെൻസ് അസോസിയേഷൻ

പെരുവ: വിശപ്പകറ്റാൻ കാരുണ്യത്തിന്റെ കരങ്ങളുമായി ഒരുവർഷത്തിനടുത്തായി സൗജന്യ ഉച്ചഭക്ഷണവിതരണം നടത്തുകയാണ് പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡെൻസ് അസോസിയേഷൻ. കൈയിൽ പൈസയില്ലെന്നപേരിൽ പെരുവയിൽ ഭക്ഷണം കഴിക്കാതെ ആരും വിശന്നിരിക്കേണ്ട. പെരുവ കവലയിലെ ചെമ്മനം മെഡിക്കൽസിന് മുൻപിലെ കിയോസ്കിൽ നിത്യവും 10 എണ്ണം എന്ന നിലയിൽ പൊതിച്ചോർ ഉണ്ടാകും.

പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡെൻസ് അസോസിയേഷൻ അംഗങ്ങൾ ആണ് പൊതിച്ചോർ തയ്യാറാക്കി കിയോസ്ക‌ിൽ വെയ്ക്കുന്നത്. ജനോപകാരപ്രദമായ പല പദ്ധതികളിലൂടെ സമൂഹത്തിന് വഴികാട്ടുകയാണ് പെരുവ മറ്റപ്പള്ളിക്കുന്ന് റെസിഡെൻസ് അസോസിയേഷൻ.

2018-ൽ രജിസ്റ്റർചെയ്ത അയൽപക്കം ഒരു കൂട്ടായ്മയാണ്. പ്രളയ കാലത്തും, കോവിഡ് കാലത്തും ഒരുപാട് സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തി. രക്തദാന ക്യാമ്പുകൾ നട ത്തി. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ പച്ചക്കറി വിത്തുകൾ വിതരണം,വനിതാദിനം, വയോജനദിനം, ഊർജ സംരക്ഷണ ദിനം, നാടകദിനം, യോഗദിനം തുടങ്ങിയ പ്രധാന ദിവസങ്ങളിലെല്ലാം ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നുണ്ട്. പുതുവത്സരം, ഓണം തുടങ്ങിയ വിശേഷദിനങ്ങൾ വളരെ യധികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നുണ്ട്. ഈ ആഘോഷവേളകളിൽ 35 കുടുംബങ്ങൾ കൂടാതെ, സമീപ കുടുംബങ്ങളിൽനിന്ന് ആളുകൾ സഹകരിക്കുന്നു.

കാർഷിക മേഖലയിൽ മാ തൃകാപരവും പ്രചോദനകരവു മായ നൂതനാശയങ്ങൾ ഏകോ പിപ്പിക്കാനും ഇടനിലക്കാരുടെ ചൂഷണം കുറയ്ക്കാനുമായി സമൂ ഹമാധ്യമങ്ങളെ ഉപയോഗപ്പെ ടുത്തുന്നു. കർഷകക്കുടുംബം എന്നപേരിൽ 18 വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ കാർഷിക ഉത്പന്നങ്ങൾ ലാഭേച്ഛയി ല്ലാതെ ക്രയവിക്രയം ചെയ്യാനും ഈ കൂട്ടായ്മ പരിശ്രമിക്കുന്നു.ജാതി-മത-രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന മറ്റപ്പള്ളിക്കുന്ന് റെസിഡെൻസ് അസോസിയേഷൻ വീടുകളിൽനിന്ന് ഓരോ 20 ദിവസം കൂടുമ്പോഴും ശേഖരിക്കുന്ന ആക്രിസാധനങ്ങൾ, പ്ലാസ്റ്റിക്, ഇരുമ്പ്, പഴയപത്രങ്ങൾ എന്നിവ വിറ്റുകിട്ടുന്ന പണം വിവിധ കർമപദ്ധതികൾക്ക് ഉപയോഗിക്കുന്നു. മാലിന്യം ഉപയോഗിച്ച് ജൈവവളം നിർമിച്ച് വിൽപ്പന നടത്തുന്നുമുണ്ട്. വീടും പരിസരവും റോഡുകളും മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായി ശുചീകരിക്കുന്നു. എല്ലാ ദിവസവും രാവിലെ യോഗ ക്ലാസ് നടത്തുന്നു. പാലിയേറ്റീവ് കെയർ പദ്ധതി നടപ്പാക്കുന്നുണ്ട്. കലാ -കായിക മത്സരങ്ങൾ, ബോധവത്കരണ ക്ലാസുകൾ, കൂ ട്ടനടത്തം എന്നിവയുമുണ്ട്. പല ഘട്ടങ്ങളിലായി മെഡിക്കൽ ക്യാമ്പ്, വിനോദയാത്ര, പരമ്പരാഗത തൊഴിൽപരിശീലനം എന്നിവയും ഒരുക്കിയിട്ടുണ്ട്. യുവാക്കളുടെ രക്തദാനസേന രൂപവത്ക രിച്ചിട്ടുണ്ട്. ക്യാമ്പുകളും നടത്തുന്നു. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാനായി തൊഴിൽമേളകളും നടത്താറുണ്ട്. സ്റ്റാർട്ടപ്പുകൾ സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. കലാ -കായിക മത്സരങ്ങളും സംഘടിപ്പിച്ചുവരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments