ചെങ്ങമനാട്: സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന വനിതാ രത്‌ന പുരസ്‌ക്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതാ, കലാരംഗം എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായി മികച്ച നേട്ടം കൈവരിച്ച വനിതകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പുരസ്‌കാരത്തിനായി ജീവിച്ചിരിക്കുന്ന വൺക്തികൾക്ക് നോമിനേറ്റ് ചെയ്യാം. അവാർഡ് പരിഗണനയ്ക്ക് നൽകുന്ന സ്ത്രീയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം. ഒക്ടോബര്‍ 10നകം അപേക്ഷകള്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ലഭ്യമാക്കണം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാം. അപേക്ഷാഫോറവും വിവരങ്ങളും കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ നിന്നോ wcd.kerala.gov.in സൈറ്റില്‍ നിന്നോ ലഭിക്കും. ഫോണ്‍ :04994293060.



