പഴയന്നൂർ: ബിജെപി മഹിളാ മോർച്ച ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളാർക്കുളം നിഷ ശശി ദമ്പതികൾക് വീട് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ നിർവഹിച്ചു.
മഹിളാ മോർച്ച മണ്ഡലം അധ്യക്ഷ ജിജിമോൾ, ജനറൽ സെക്രട്ടറി സുനിത സുരേഷ് ബാബു എന്നിവർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് ഐ എൻ രാജേഷ്, മണ്ഡലം പ്രസിഡന്റ് പി എസ് കണ്ണൻ,ചെറുതുരുത്തി മണ്ഡലം പ്രസിഡന്റ് ആർ രാജ്‌കുമാർ,സംസ്ഥാന കൗൺസിൽ അംഗം പി കെ മണി,മണ്ഡലം ജനറൽ സെക്രട്ടറി ടി സി പ്രകാശൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറി വിജിത് വാര്യർ, കൃഷ്ണകുമാർ, പഴയന്നൂർ ഏരിയ പ്രസിഡന്റ് സഞ്ജിത് തങ്കപ്പൻ, എസ് സി മോർച്ച മണ്ഡലം പ്രസിഡന്റ് കേശവൻ, തിരുവില്ലാമല പഞ്ചായത്ത് പ്രസിഡന്റ് ഷീല പണിക്കർ ചേലക്കര ഏരിയ പ്രസിഡന്റ് കാർത്തികേയൻ, കൊണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരൻ,പുലക്കോട് ഏരിയ പ്രസിഡന്റ് വി ഗിരീഷ്, എളനാട് ഏരിയ പ്രസിഡന്റ് വിനോദ്, ചേലക്കര മഹിളാ മോർച്ച ജനറൽ സെക്രട്ടറി അജിത, മണ്ഡലം സെക്രട്ടറി രജനി താമറ്റൂർ, പാർട്ടിയുടെ വിവിധ മോർച്ച ഭാരവാഹികൾ, മണ്ഡലം ഏരിയ പഞ്ചായത്ത് ഭാരവാഹികൾ നിരവധി പ്രവർത്തകർ പങ്കെടുത്തു.