പിറന്ന മണ്ണിൽ അർജുന് അന്ത്യ വിശ്രമം. വീട്ടു വളപ്പിൽ ഒരുക്കിയ ചിതയിൽ അർജുൻ എരിഞ്ഞടങ്ങി. കണ്ണീരോടെ പ്രിയ അർജുന് വിട ചൊല്ലി കുടുംബങ്ങളും നാട്ടുകാരും.
അർജുൻ ഇനി കണ്ണീരോർമ. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ആണ് അർജുന് ജീവൻ നഷ്ടമായത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ 75-ാം ദിവസമാണ് അർജുന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാന്‍ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തിയതും. വീട്ടിലെ പൊതുദർശനത്തിന് ശേഷം 11.30 ഓടെയാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.