കണ്ണൂർ: വായനാ മാസാചരണത്തിന്റെ ഭാഗമായി പുഴാതി രാമഗുരു യുപി സ്കൂളിൽ പൂർവ വിദ്യാർത്ഥിയും പ്രസിദ്ധ സിനിമ സംവിധാ യകനും തിരക്കഥാകൃത്തുമായ ശ്രീ രവികുമാർ കലവൂർ വിദ്യാർത്ഥികളുമായി സംവദിച്ചു പ്രസ്തുത ചടങ്ങിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ വിജേഷ് കെ ആധ്യക്ഷത വഹിച്ചു.
പൂർവ അദ്ധ്യാപകൻ ശ്രീ കെ ഒ വാസുദേവൻ മാസ്റ്റർ ശ്രീ രതീഷ് കെ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ പി ധനലക്ഷ്മി സ്വാഗതവും ശ്രീമതി ഷീബ പി നന്ദിയും രേഖപ്ലെടുത്തി. ശ്രീ കലവൂർ രചിച്ച ചൈനീസ് ബോയ് എന്ന പുസ്തകത്തിലെ പന്തുകളിക്കാനൊരു പെൺകുട്ടി എന്ന ഭാഗം അദ്ദേഹം വായിച്ചവതരിപ്പിച്ചു. അത് കുട്ടികൾക്ക് അത് നവ്യാനുഭവമായി പ്രസ്തുത ഭാഗം കുട്ടികൾ ദൃശ്യവിശകരമായി അവതരിപ്പിക്കുകയും ചെയ്തു.