കോട്ടയം: റെയിൽവേ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ട്രെയിൻ യാത്രക്കാരുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിനുമായി കോട്ടയം പാർലമെൻ്റ് മണ്‌ഡലത്തിൽ ഉൾപ്പെടുന്ന എല്ലാ റെയിൽവേ സ്റ്റേഷനുക ളിലും ജനസദസ്സ് സംഘടിപ്പിക്കുന്നതാണ്. എം.എൽ.എ.മാരും, മറ്റ് ജന പ്രതിനിധികളും ഇതിൽ പങ്കെടുക്കും. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിങ്ങനെ നാനാതുറ കളിൽപെട്ടവരിൽ നിന്ന് പരാതികളും, നിർദ്ദേശങ്ങളും സ്വീകരിക്കുക എന്നതാണ് ജനസദസ്സുകൊണ്ട് ഉദ്ദേശിക്കുന്നത്.
2024 ഒക്ടോബർ 1-ാം തീയതി രാവിലെ 10.00 ന് ചിങ്ങവനം, 11.30-ന് കുമാരനല്ലൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ജനസദസ്സ് ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 1.30-ന് കാഞ്ഞിര മറ്റം 2.30-ന് മുളന്തുരുത്തി, 3.30-ന് ചോറ്റാനിക്കര എന്നീ റെയിൽവേ സ്റ്റേഷനുക ളിൽ നടത്തുന്ന ജനസദസ്സ് ശ്രീ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
2-ാം തീയതി ഉച്ചകഴിഞ്ഞ് 4.00-ന് കുറുപ്പുന്തറ, 5.00-ന് കടുത്തുരുത്തി, 6.00-ന് വൈക്കം റോഡ് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന ജനസദസ്സ് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
5-ാം തീയതി രാവിലെ 11.00 മണിക്ക് ഏറ്റുമാനൂർ, ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പിറവം റോഡ് എന്നീ റെയിൽവേ സ്റ്റേഷനുകളിലും ജനസദസ്സ് നടത്തുന്നതാണ്.
വിവിധ സ്റ്റേഷനുകളിൽ നടത്തുന്ന ജനസദസ്സുകളിൽ നിന്നും അല്ലാതെയും ലഭിക്കുന്ന പരാതികളെക്കുറിച്ചും വികസന നിർദ്ദേശങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ഒക്ടോബർ അവസാനവാരം കോട്ടയം റെയിൽവേ സ്റ്റേഷനിൽ സംഘ ടിപ്പിക്കുന്ന ജനസദസ്സിൽ എം.എൽ.എ. മാർ അടക്കമുള്ള ജനപ്രതിനിധികളും റെയിൽവെയിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിക്കും. പ്രസ്‌തുത യോഗത്തിൽ ഉണ്ടാകുന്ന തീരുമാനങ്ങൾ ഉൾക്കൊള്ളച്ചുകൊണ്ടള്ള സമഗ്രവികസന രേഖ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്നതുമാണ്.