നടവയൽ: നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച 21,000 സ്ക്വയർ ഫീറ്റുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ റവ.ഫാ സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിക്കും. സെൻസ കോ ഹൈദ്രാബാദ് ഡയറക്ടർ ഡോ. രവികുമാർ മെറുവ മുഖ്യ പ്രഭാഷണം നടത്തും. ടി. സിദ്ദീഖ് എം.എൽ.എ പ്രോജക്ട് ഉദ്ഘാടനം ചെയ്യും.



