Sunday, March 22, 2026
No menu items!
Homeവാർത്തകൾസ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി മരുന്ന് കടത്ത് നടത്തിയ പ്രതിയെ നെയ്യാറ്റിൻകര പോലീസ് പിടികൂടി

സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി മരുന്ന് കടത്ത് നടത്തിയ പ്രതിയെ നെയ്യാറ്റിൻകര പോലീസ് പിടികൂടി

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.ഷാജി, എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ, എസ്.ഐ കെ.സാജൻ, എസ്.സി.പി.ഒ ബിനോയ് ജസ്റ്റിൻ,തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസ്സാഫ് അംഗങ്ങളായ ഗ്രേഡ് പൊലീസ് സബ്ഇൻസ്പെക്ടർ പ്രേമൻ,സീനിയർ സിവിൽ പൊലീസ് ഓഫീസർ അനീഷ്,പത്മകുമാർ,അരുൺ എന്നിവരടങ്ങിയ സംഘം സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി മരുന്ന് കടത്ത് നടത്തിയ പ്രതിയെ പിടികൂടി.

സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും നടത്തി വൻലഹരി മാഫിയ സംഘം പ്രവർത്തിക്കുന്നതായി റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്.

സംഘത്തിലെ പ്രധാന പ്രതി അതിയന്നൂർ തലയിൽ കൈതോട്ടുകോണം പ്ലാവിള പുത്തൻവീട്ടിൽ ബോസ് എന്ന ഷാൻ മാധവൻ(40) ആണ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments