തിരുവനന്തപുരം: കൊച്ചുവേളി– ബെംഗളൂരു, ശ്രീനഗർ– കന്യാകുമാരി റൂട്ടുകളിലാകും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുക. ഈ രണ്ട് റൂട്ടുകളും റെയിൽവെ ബോർഡിന്റെ സജീവ പരിഗണനയിലാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.കൊങ്കൺ വഴി കന്യാകുമാരി – ശ്രീനഗർ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ കേരളത്തിന് വലിയ പ്രയോജനം ലഭിക്കും.



