കരുനാഗപ്പള്ളി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കേരളത്തിൽ അവസാനമായി പാർട്ടി പരിപാടിയിൽ പങ്കെടുത്തത് കരുനാഗപ്പള്ളിയിലാണ്. കഴിഞ്ഞ ജൂലൈ 4-ന് ദക്ഷിണ കേരളത്തിലെ സി.പി. എം. നേതൃനിരയിലെ പ്രവർത്തകർക്കായി കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് അദ്ദേഹം അവസാനമായി കരുനാഗപ്പള്ളിയിൽ എത്തിയത്. ഇതായിരുന്നു കേരളത്തിൽ അദ്ദേഹം ഏറ്റവും അവസാനമായി പങ്കെടുത്ത പാർട്ടി പരിപാടിയും. അദ്ദേഹത്തിൻ്റെ ത്യാഗോജ്ജ്വലമായ സ്മരണ പുതുക്കി അനുസ്മരണം നടത്തി.
പ്രസ്തുത യോഗത്തിൽ സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.പി.എം . ജില്ല സെക്രട്ടറി എസ്സ്. സുദേവൻ, കോൺഗ്രസ് ഡി. സി സി പ്രസിഡൻ്റ് പി. രാജേന്ദ്രപ്രസാദ്, മുല്ലക്കര രത്നാകരൻ, കെ. സോമപ്രസാദ് , കെ.സി രാജൻ, എം. എസ്സ്. താര , വി. രാമഭദ്രൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.ആർ.വസന്തൻ, സി. രാധാമണി, ഐ. ഷിഹാബ്, പി.കെ. ജയപ്രകാശ്, എം. അൻസർ, ഷിഹാബ് എസ്സ് പൈനും മൂട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.